top of page
krishnamanjari_front.jpg
krishnamanjari_back.jpg

1988 ൻറെ ഉത്തരാര്‍ദ്ധം മുതൽ കൃഷ്ണന്‍ കർത്താ ആത്മീയ സംവാദങ്ങളിൽ ശ്രോതാക്കളുടെ ചോദ്യങ്ങൾക്കു മറുപടി നൽകിക്കൊണ്ടിരിക്കുന്നു. 2013 നു ശേഷമാണ് ഈ സംവാദങ്ങള്‍ ശബ്ദലേഖനം ചെയ്യാന്‍ തുടങ്ങിയത്. അവയിൽ തിരഞ്ഞെടുത്ത ഏതാനും സംവാദങ്ങളുടെ കുറിപ്പുകള്‍ ആണ് "കൃഷ്ണ മഞ്ജരി" എന്ന പുസ്തകത്തിലൂടെ പ്രസിദ്ധീകൃതമാകുന്നത്.

 

സംവാദങ്ങളിൽ അപ്പോൾ ഉണ്ടാകുന്ന ചോദ്യങ്ങൾക്കു വളരെ പെട്ടെന്ന് മറുപടി പറഞ്ഞുതുടങ്ങുകയാണ് അദ്ദേഹത്തിൻറെ ശൈലി. വിശദമായ മറുപടികളാണ് സാധാരണയായി നൽകി വന്നിട്ടുള്ളത്. ശ്രോതാക്കൾ നേരത്തെ ചോദ്യങ്ങൾ എഴുതികൊടുക്കുകയോ അദ്ദേഹം ഉത്തരങ്ങൾക്കിടയില്‍ ചേർക്കാനുള്ള തമാശകൾ ശേഖരിക്കുകയോ ഒന്നും ചെയ്തുകണ്ടിട്ടില്ല. ആശയവിനിമയത്തിൻറെ അനിതര സാധാരണമായ തലങ്ങളിലേക്ക് കൃഷ്ണൻ കര്‍ത്തയുമായുള്ള സംവാദങ്ങൾ എത്തിച്ചേരാറുണ്ട്. സത്യാന്വേഷകർക്ക് പൂര്‍വ്വനിശ്ചിതമായ വഴികളൊന്നും അദ്ദേഹം കരുതിവയ്ക്കുന്നില്ല. അവരവരുടെ മാർഗ്ഗങ്ങളിലും വിശ്വാസസംഹിതകളിലും നിന്ന് അണുവിട വ്യതിചലിക്കാതെ ആത്മീയ പുരോഗതിയിലേക്കു പോകാന്‍ അദ്ദേഹത്തിൻറെ വാക്കുകൾ സഹായകമാവുന്നു. ചോദിക്കുന്ന സദസ്യനും അദ്ദേഹവുമായുള്ള ആശയവിനിമയം ഓജസ്സുറ്റ ഒരു സ്വാസ്ഥ്യം സൃഷ്ടിക്കുകയും പങ്കാളികളെ ആത്മവിശ്വാസത്തിൻറെ ഉയര്‍ന്ന തലത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. മുമ്പ് കേട്ടിട്ടില്ലാത്ത അദ്ദേഹത്തിൻറെ പല സത്യഭാഷണങ്ങളും വായനയിൽ നിന്നല്ല, മറിച്ചു അനുഭവത്തിൻറെ പ്രസരിപ്പുള്ള ലോകത്തുനിന്നാണ് അവ ഉണ്ടാകുന്നത് എന്ന് ആത്മീയ സാധകർക്കു മനസ്സിലാകുന്നു.

Since the latter half of 1988, Krishnan Kartha has been clearing doubts arising in the minds of listeners, during spiritual discussions led by him. It is only after 2013 that these discussions began to be sound recorded. Select discussions from these recordings are being published through the book Krishnamanjari.

 

His style is to instantly reply to the spontaneous questions arising in discussions. A thorough answer is usually given. Questions are not prepared prior to the discussion nor is there any effort on his part to collect jokes to present in the discussions. Unusual  levels of understanding are reached in discussions with Krishnan Kartha. No definite path is suggested by him for truth seekers. His words help aspirants to spiritually progress in their own chosen path and code of faith. The conversation between him and any seeker creates a healthy atmosphere which leads the fellow listeners to a higher plane of self-confidence. Many unheard truths coming from him are realised to be coming from the world of experience and not of reading.

bottom of page