top of page

ബുദ്ധനും പ്രകൃതിയും : Buddha and Prakriti


ചോദ്യം (ശ്രീനാഥ്) : ബുദ്ധൻറെ enlightenment നെ പറ്റി, സിദ്ധാർത്ഥന്റെ enlightenment നെ പറ്റി ഓഷോ സംസാരിച്ചിരിക്കുന്ന ഒരു ഭാഗത്തില് പറയുന്നതെന്താണ് എന്ന് വെച്ചാൽ, അദ്ദേഹം ആദ്യം പറയുന്നത് ഇങ്ങനെയാണ് സിദ്ധാർത്ഥൻ enlightened ആയി ബുദ്ധനായ സമയത്ത് പുഷ്പങ്ങൾ വർഷിക്കപെട്ടു എന്നു പറഞ്ഞു. അതിന് അദ്ദേഹം പറയുന്ന വ്യാഖ്യാനം എന്നു പറയുന്നത്. Actually അവിടെ പുഷ്പം വർഷിക്കപ്പെട്ടൊ എന്നുള്ളതല്ല. ഒരാള് ഒരു പന്ഥാവിൽ enlightened ആകുന്ന അവസ്ഥയിൽ പ്രകൃതി മുഴുവൻ ആനന്ദിക്കുന്നു, അതിന്റെ ഒരു representation, poetical representation ആണെന്നു പറഞ്ഞു. അപ്പോൾ പ്രകൃതി മുഴുവൻ അങ്ങനെ ആനന്ദിക്കുന്നു എന്ന് പറയുമ്പോൾ, അതേ പ്രകൃതി തന്നെയാണ് സാറ് പറഞ്ഞിട്ടുണ്ട് വളരെ gradually വന്ന് realized ആവുന്നതാണ് ഇഷ്ടം എന്ന്. അപ്പോൾ ഈ ഒരു ആനന്ദിക്കൽ ഉണ്ടാകുന്നത് വളരെ rare ആയിട്ട് സംഭവിക്കുന്ന process ആണ് ഈ enlightment എന്നുള്ളതു കൊണ്ടാണോ ?


കൃഷ്ണൻ കർത്താ :- പ്രകൃതി ഒരമ്മ പ്രസവിക്കുന്നത് പോലെയാണ്. ഒരമ്മ ഒൻപതു മാസവും ഒമ്പത് ദിവസവും വയറ്റിൽ കൊണ്ടുനടക്കുന്നതിന്റെ ദുഃഖം പ്രസവിക്കുന്നതോടുകൂടി അമ്മയ്ക്ക് ഒരു സന്തോഷം വരുന്നില്ലേ? അതുപോലെ പ്രകൃതിക്ക് ജന്മ ജന്മാന്തരം ആയിട്ട് ഒരു മനുഷ്യനെ ചുമക്കുന്നതിനുള്ള സന്തോഷം പ്രതീകാത്മകം ആയിട്ടാണ് പ്രകൃതി സന്തോഷിക്കുന്നതായിട്ട് പറയുന്നത്. വാസ്തവത്തിൽ ഒരു ബുദ്ധനോട് പ്രകൃതി കാണിക്കുന്ന സ്നേഹം എന്നു പറയുന്നത് അനുഭവിച്ചറിയേണ്ട വിഷയമാണ് അത്രയ്ക്ക് പ്രകൃതി വളരെ അനുകൂല ആയിട്ട് പ്രകൃതി പ്രതികൂലം ആവണമെങ്കിൽ ഒരു ബുദ്ധൻ പ്രകൃതിയോട് അങ്ങനെ ആവശ്യപ്പെടണം. അപ്പോൾ പ്രകൃതി ഒരു അന്യഥാ ബോധത്തിൽ തന്നെ തോന്നും, അങ്ങനെ അനുഭവിച്ചേക്കാം. അത്തരത്തിലൊരു വിധേയത്വം പ്രകൃതി കാണിക്കുന്നുണ്ട്. പ്രകൃതി ജയമെന്ന് അതിനെ വിളിക്കുന്നു. ആ പ്രകൃതി ജയത്തിൽ അഭിരമിക്കുന്ന ഒരു ബുദ്ധനെ സംബന്ധിച്ചിടത്തോളം പ്രകൃതി പൂർണ്ണമായും അധീനയാണ്. പ്രസവിച്ചു കഴിഞ്ഞാൽ അമ്മ കുഞ്ഞിനെ നോക്കുന്നില്ലേ? കുഞ്ഞിനെ എങ്ങനെ നോക്കുന്നു? 9 മാസം എന്റെ വയറ്റിൽ കിടന്നു ചവിട്ടി മെതിച്ചു കിടക്കുന്നെടാ ! എന്നു പറഞ്ഞാണോ? അല്ലല്ലോ? കുഞ്ഞിനെ വളരെ സ്നേഹത്തോടെയല്ലേ നോക്കുന്നത്. അതു പോലെ ബുദ്ധനെ പ്രകൃതി സംരക്ഷിക്കുകയും ലാളിക്കുകയും ചെയ്യുന്നു.


ശ്രീനാഥ് :- Mind develop ആയി വരുക എന്നു പറയുന്നത് ഈ പറഞ്ഞ പോലെ ഗർഭ ധാരണത്തിൽ ശരീരം develop ആയി പ്രസവിച്ചു വെളിയിൽ വരുന്നത് പോലെയാണോ?


കൃഷ്ണൻ കർത്താ :- അതേ, തീർച്ചയായിട്ടും. അതിനകത്തെ പ്രസവ വേദന ഉണ്ടാകുന്നത് പോലെ തന്നെ , ഒരു മനുഷ്യൻ ഒരു മനസ്സ് പല ശരീരങ്ങളിൽ കൂടി കടന്നു വന്ന് അതിന്റെ പൂർണ്ണിമയിലേക്ക് വരുന്നതിനു വേണ്ടി പ്രകൃതി കൊടുക്കുന്ന , പ്രകൃതി ഇൻവെസ്റ്റ് ചെയ്യുന്ന ദുഃഖം എന്ന് പറയുന്നതിന്റെ വളരെ വളരെ ചെറിയ ഒരു fraction ആണ് മനുഷ്യൻ അനുഭവങ്ങളിലൂടെ കടന്നു പോകുന്നത് എന്നുപറയാം. അതിൻറെ, result ആണ് enlightened ആയ അവസ്ഥയിലേക്ക് മനുഷ്യൻ എത്തിച്ചേരുന്നത്. കാരണം ഒരു വേഷം ഇട്ടു. എൻറെ മകനെ ഒരു മോഷ്ടാവിനെ വേഷം അഭിനയിക്കാൻ വേണ്ടി ഏർപ്പാട് ചെയ്തു. ആ അഭിനയം കഴിഞ്ഞിട്ട് അവൻ മോഷ്ടാവിന്റെ പ്രകൃതിയിൽ നിന്നും മാറുന്നില്ല. ധർമ്മത്തിൽ നിന്നും മാറുന്നില്ല. അവൻ മോഷ്ടാവ് ആണെന്ന് സ്വയം തീരുമാനിക്കുന്നു. എന്തായിരിക്കും സ്ഥിതി? അങ്ങനെയൊരു വ്യഥയാണ് പ്രകൃതി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അപ്പോൾ അവൻ തിരിച്ച് അവൻറെ വേഷം ഊരിയിട്ട്, ഞാൻ ബോധവാനാണ്, എൻറെ ധർമ്മം എന്തെന്ന് അറിയാം എന്ന തീരുമാനിക്കുന്നിടത്ത് പ്രകൃതിക്ക് സന്തോഷം ഉണ്ടാവുന്നു. പ്രകൃതിയെ താങ്കൾ പ്രത്യേകമായി കാണുന്നതുകൊണ്ടാണ് ഇത്രയും പറഞ്ഞത് അല്ലാതെ അങ്ങനെ പറയുന്നതുകൊണ്ട് പ്രകൃതി പ്രത്യേകമായ ഒരു കാര്യമാണെന്ന് വ്യാഖ്യാനിച്ചു കളയരുത്.

6 views0 comments

Recent Posts

See All

ജൈവിക പരിണാമത്തിലൂടെ മനസ്സിന്റെ പരിണാമം: Evolution of mind through biological evolution

ചോദ്യം:- മോഡേൺ സയൻസിൽ കോശങ്ങൾ, ബഹുകോശങ്ങൾ, മൃഗങ്ങൾ അതു കഴിഞ്ഞു മനുഷ്യൻ അങ്ങനെ ഒരു evolution പറയുന്നുണ്ടല്ലോ, അങ്ങനെ തന്നെ ആണോ ഉണ്ടായിട്ടുള്ളത് ? കൃഷ്ണൻ കർത്ത:- സയൻസ് പറയുന്നതിനകത്ത് തെറ്റൊന്നും ഉണ്ടെ

ക്രിസ്തുമതവും ഗുര്ദ്ജീഫും : Gurdjieff on Christianity before Jesus

ക്രിസ്തുവിനു മുൻപുണ്ടായ മതമാണ് ക്രിസ്തു മതം എന്ന് തെളിയിക്കാനുള്ള ആഗ്രഹം എപ്പോഴും ഗുർദ്ജീഫിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ teaching ൽ തന്നെ അദ്ദേഹം പറയുന്നത് ചിലപ്പോൾ 4th way എന്ന് പറയുന്നത് കൂടുതലും പ

bottom of page